ഒരു സർക്കാർ ജോലി സ്വപ്നം കണ്ട് പഠിച്ച് റാങ്ക് നേടിയിട്ടും, ജോലി സ്വപ്നം മാത്രമായി അവശേഷിച്ചവർ 'പണി കിട്ടിയവർ'

By Web TeamFirst Published Aug 16, 2020, 8:26 AM IST
Highlights

പണി പ്രതീക്ഷിച്ച് പലതും ത്യജിച്ച് കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‍സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നവര്‍. അവരൊന്നും രണ്ടുമല്ല, പതിനായിരങ്ങളുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ തൊഴിലില്ലായ്മയോ എന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്. ആശ്ചര്യത്തില്‍ കഥയില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് പണികിട്ടിയവർ പരമ്പരയ്ക്ക് തുടക്കമിട്ടത്.

പണികിട്ടിയവർ പ്രത്യേക പരിപാടി കാണാം...‍

ഒരു സര്‍ക്കാര്‍ ജോലിയെന്നത് ഒരുപാട് മനുഷ്യരുടെ സ്വപ്നമാണ്. അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടണമെന്നത് സമൂഹത്തിന്റെ ആവശ്യവുമാണ്. കഴിവുളളവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുറപ്പാക്കാന്‍ ബാധ്യതപ്പെട്ട പിഎസ്‍സി പോലും പ്രഹസനമാകുന്നുവെന്നാണ് പരമ്പര പുരോഗമിക്കവെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്.

പണി പ്രതീക്ഷിച്ച് പലതും ത്യജിച്ച് കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‍സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നവര്‍. അവരൊന്നും രണ്ടുമല്ല, പതിനായിരങ്ങളുണ്ട്. 

പണി കിട്ടാന്‍ യോഗ്യതയുളള ഈ ചെറുപ്പക്കാരെ പറ്റിച്ച് ഇഷ്ടക്കാര്‍ക്ക് ജോലി കൊടുക്കുന്ന വാര്‍ത്തകള്‍ നിരന്തരമായി വന്നപ്പോള്‍ പരമ്പരയ്ക്ക് പേരുമായി " പണി കിട്ടിയവര്‍ ".

പരമ്പര തുടങ്ങിയതും ഞങ്ങളുടെ മെയില്‍ബോക്സുകള്‍ പിഎസ്‍സി റാങ്ക് ജേതാക്കളുടെ ആവലാതികള്‍ കൊണ്ടു നിറഞ്ഞു. പരമ്പരയിലെ ഓരോ വാര്‍ത്തയും ആയിരക്കണക്കിനാളുകളിലേക്കെത്തി. പലരുടെയും പ്രതികരണങ്ങളില്‍ തൊഴിലിന്റെ പെരുമഴ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ വഞ്ചനയിലുളള രോഷം തിളച്ചു.

 

പ്രതിരോധത്തിലായ സര്‍ക്കാരനുകൂലികളുടെ ന്യായീകരണങ്ങള്‍ ഡിസ്‍ലൈക്കുകളില്‍ മാളത്തിലൊളിച്ചു. പരമ്പര അവസാനിപ്പിക്കുമ്പോഴും വാര്‍ത്തകള്‍ ബാക്കിയാണ്. ഉദ്യോഗാര്‍ഥികളുടെ ജീവിതസമരത്തിനൊപ്പം ഇനിയും ഞങ്ങളുണ്ടാവും.

പണികിട്ടയവർ പരമ്പരയിലെ റിപ്പോർട്ടുകൾ കാണാം ....

അധ്യാപക നിയമനം അനിശ്ചിതത്വത്തിൽ; 'പണികിട്ടി' ഉദ്യോഗാർത്ഥികൾ

റാങ്ക് ലിസ്റ്റ് നിലനില്‌ക്കെ പോളിടെക്‌നികിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് തുടരുന്നു

 

പൊലീസ് യൂണിഫോമാണ് സ്വപ്‌നം; എന്നാല്‍ ഇപ്പോള്‍ കണ്ടക്ടറുടെ കാക്കിയാണ് സുമിത്തിന്റെ വേഷം

 

പഞ്ചായത്തുകളില്‍ ലൈബ്രേറിയന്മാരുടെ പിന്‍വാതില്‍ നിയമനം; തിരക്കിട്ട് നിയമിച്ചത് 355 പേരെ

 

click me!