
ആലപ്പുഴ: കാലം തെറ്റിയെത്തിയ മഴ, നമ്മുടെ കർഷകരുടെ മാസങ്ങളുടെ അധ്വാനവും പ്രതീക്ഷയും കവർന്നിരിക്കുന്നു. കടബാധ്യതയും കാലാവസ്ഥാകെടുതിയും ഒരു പോലെ എത്തുമ്പോൾ വറുതിയിലേക്ക് നീങ്ങുകയാണ് കർഷകരുടെ ജീവിതം. കർഷകന്‍റെ കണ്ണീര് വീണ ജീവിതക്കാഴ്ചകളുമായി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു. കണ്ണീർപ്പാടത്ത് കർഷകർ...
മഹാപ്രളയം മുതൽ തുടർച്ചയായി ഉണ്ടാകുന്ന കാലാവസ്ഥ കെടുതികൾ നെൽകർഷകരുടെ ജീവിതം അപ്പാടെ തകർത്തു. കടം പെരുകി ജപ്തിയുടെ വക്കിലായതോടെ നെല്ലറയായ കുട്ടനാട്ടിൽ പോലും പലരും കൃഷി ഉപേക്ഷിച്ചു. നെടുമുടിയിലെ അംബികയും ഹരിദാസനും ഇത്തരത്തിൽ കൃഷി ഉപേക്ഷിച്ചവരാണ്. അവരുടെ ജീവിതം കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam