
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ എട്ടാമത് സ്ത്രീ ശക്തി പുരസ്കാരം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം കണ്ണൂരിൽ നിന്നുള്ള ഡോക്ടർ അസ്നയും മലപ്പുറത്ത് നിന്നുള്ള യാസ്മിനുമാണ് അവസാന റൗണ്ടിലെ മത്സരാർത്ഥികൾ. ആരോഗ്യമന്ത്രി കെകെ ശൈലജയും ഗായിക കെഎസ് ചിത്രയും പരിപാടിയിൽ പ്രത്യേക അതിഥികളായി പങ്കെടുക്കും.
പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൊയ്ത പ്രവർത്തിയിലൂടെ ഭാവിതലമുറകൾക്ക് മാതൃക തീർക്കുന്ന സ്ത്രീകളെ
ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഏഷ്യാനെറ്റ് ന്യൂസ് 2013 മുതൽ സ്ത്രീ ശക്തി പുരസ്കാരം ഏർപ്പെടുത്തിയത്. രണ്ട് പേരാണ് ഇത്തവണ ഫൈനൽ റൗണ്ടിൽ എത്തിയത്. കണ്ണൂരിൽ നിന്നുള്ള ഡോ അസ്നയും മലപ്പുറത്തെ യാസ്മിനും.
രാഷ്ട്രീയ സംഘർഷത്തിനിടെ ഉണ്ടായ ബോംബേറിൽ ആറാംവയസിൽ വലതുകാൽ നഷ്ടമായിട്ടും മനക്കരുത്തോടെ അതിനെ നേരിട്ട അസ്ന പഠിച്ച് സ്വന്തം നാട്ടിൽ തന്നെ ഡോക്ടറായി. ഉപരിപഠനം നടത്തി സമൂഹത്തിനായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവക്കണമെന്ന ലക്ഷ്യമാണ് അസ്നയക്ക്.
മലപ്പുറത്ത് സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കി തരിശുപാടത്ത് പൊന്ന് വിളയിക്കുന്ന യാസ്മിൻ, ഒരു നാടിനായി പ്രത്യേക ജൈവ ബ്രാൻഡ് തന്നെ ഉണ്ടാക്കി. ഒപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്കൂൾ ഉൾപ്പെടെ മഹത്തായ സേവനങ്ങൾ വേറെയും.
പ്രേക്ഷകരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്. അസ്നക്കായി വോട്ട് ചെയ്യുന്നവർ AN<SPACE>SS22 എന്നും യാസ്മിന് വോട്ടു ചെയ്യുന്നവർ AN<SPACE>SS33 എന്നും 860 69 59 59 5 എന്ന് നമ്പരിലേക്ക് SMS അയക്കുക. വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി വൈകിട്ട് ആറരക്ക് അവസാനിക്കും .
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam