രണ്ട് മില്യണ്‍ ഫോളോവേഴ്‌സ്, ഇന്‍സ്റ്റഗ്രാമില്‍ എഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്, ഇൻസ്റ്റഗ്രാമിലും നമ്പർ വൺ!

Published : Jan 14, 2025, 10:10 PM ISTUpdated : Jan 14, 2025, 10:33 PM IST
രണ്ട് മില്യണ്‍ ഫോളോവേഴ്‌സ്, ഇന്‍സ്റ്റഗ്രാമില്‍ എഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്, ഇൻസ്റ്റഗ്രാമിലും നമ്പർ വൺ!

Synopsis

മലയാള വാര്‍ത്താ മാധ്യമങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയാ ഇടങ്ങളിലും വര്‍ഷങ്ങളായി ഒന്നാമതാണ് ഏഷ്യാനെറ്റ് ന്യൂസ്.

തിരുവനന്തപുരം: രണ്ട് മില്യണ്‍ ഫോളോവേഴ്‌സുമായി ഇന്‍സ്റ്റഗ്രാമില്‍ എഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. 20 ലക്ഷം ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ മലയാളം വാര്‍ത്താമാധ്യമമായി മാറിയിരിക്കുകയാണ് ഇതോടെ ഏഷ്യാനെറ്റ് ന്യൂസ്. പുതുതലമുറയുടെ പ്രിയപ്പെട്ട സോഷ്യല്‍ മാധ്യമ ഇടമായ ഇന്‍സ്റ്റഗ്രാമില്‍ അതിവേഗമാണ് ഏഷ്യാനെറ്റ് ന്യൂസ് രണ്ട് മില്യണ്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്.

2015 ഫെബ്രുവരിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഏഷ്യാനെറ്റ് ന്യൂസ് മുദ്ര പതിപ്പിക്കുന്നത്. 2023 അവസാനത്തോടെ മലയാള വാര്‍ത്താ മാധ്യമങ്ങളില്‍ ആദ്യ ഒരു മില്യണ്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. പിന്നെ ദ്രുതഗതിയിലുള്ള വളര്‍ച്ചയായിരുന്നു. ചുരുങ്ങിയ കാലത്തില്‍ അത് രണ്ട് മില്യണ്‍ ഫോളോവേഴ്‌സ് എന്ന ചരിത്രനേട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.

റേറ്റിംഗില്‍ വര്‍ഷങ്ങളായി മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്, ഡിജിറ്റല്‍ ഇടങ്ങളിലും എക്കാലവും മുന്നിലാണ്. വിരല്‍ തുമ്പില്‍ വാര്‍ത്തകളെത്തുന്ന ഡിജിറ്റല്‍ ലോകത്ത് ഫേസ്ബുക്കിലും മലയാളി തിരയുന്നത് എഷ്യാനെറ്റ് ന്യൂസിനെ തന്നെയാണ്.

യൂ ട്യൂബില്‍ 10.4 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. ഫേസ്ബുക്കില്‍ 6.4 മില്യണ്‍ ഫോളോവേഴ്സ്. ത്രെഡ്‌സില്‍ രണ്ടര ലക്ഷത്തിന് മുകളിലാണ് ഫോളോവേഴ്സ്. ഏഴര ലക്ഷത്തിനടുത്താണ് എക്സ് പ്ലാറ്റ്‌ഫോമിലെ ഫോളോവേഴ്‌സ്. മലയാള വാര്‍ത്താ മാധ്യമങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയാ ഇടങ്ങളിലും വര്‍ഷങ്ങളായി ഒന്നാമതാണ് ഏഷ്യാനെറ്റ് ന്യൂസ്.

ഏഷ്യാനെറ്റ് ന്യൂസ് ഇൻസ്റ്റഗ്രാം പേജ്  സന്ദര്‍ശിക്കൂ....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി