
കോട്ടയം; സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന വജ്ര ജയന്തി യാത്ര കോട്ടയത്ത്. രാജ്യത്തെ ആദ്യ കലാലയമായ സി എം എസ് കോളജ് സന്ദർശിച്ചു കൊണ്ടാണ് വിദ്യാർഥികൾ അക്ഷര നഗരിയിൽ പര്യടനം തുടങ്ങിയത്. സുപ്രീംകോടതിയിലെ മുൻ ന്യായാധിപനും സി എം എസ് കോളജിലെ പൂർവ വിദ്യാർഥിയുമായ ജസ്റ്റിസ് കെ.ടി.തോമസുമായുള്ള ആശയ വിനിമയത്തോടെയാണ് വജ്ര ജയന്തി യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം തുടങ്ങിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ കുറിച്ചുള്ള തന്റെ ആശയങ്ങൾ ജസ്റ്റിസ് തോമസ് വിദ്യാർഥികളുമായി പങ്കുവച്ചു.അക്ഷരനഗരിയിൽ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനു നൽകിയ ഊർജത്തെ കുറിച്ച് മനസിലാക്കിയ വിദ്യാർഥികൾ ബെഞ്ചമിൻ ബയ്ലി പ്രസും സന്ദർശിച്ചു.വൈക്കം സത്യാഗ്രഹ സ്മാരകം ഉൾപ്പെടെ കോട്ടയം ജില്ലയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട മേഖലകളിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്ര കടന്നു പോകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam