കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സർവേയിൽ വൻ പിന്തുണ വിഡി സതീശന്

Published : May 10, 2026, 07:47 PM IST
v d survey

Synopsis

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏഴു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്.

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സർവേയിൽ വൻ പിന്തുണ വിഡി സതീശന്. 92000 പേർ പങ്കെടുത്ത ഓൺലൈൻ സർവേയിൽ 87 ശതമാനം ആളുകളാണ് വി ഡി സതീശൻ അടുത്ത മുഖ്യമന്ത്രിയാവണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചത്. 8 ശതമാനം ആളുകൾ രമേശ് ചെന്നിത്തലയ്ക്കും 5 ശതമാനം ആളുകൾ കെ സി വേണുഗോപാലിനും പിന്തുണ അഭിപ്രായത്തിലൂടെ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏഴു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്.

എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നാണ് വി ഡി സതീശൻ വിശദമാക്കിയത്. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. തൻറെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു. അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസി വേണുഗോപാലിനെന്നാണ് നിരീക്ഷകർ വിശദമാക്കുന്നത്. എന്നാൽ തൻറെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുള്ളത്. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചന നടത്തിയ ശേഷമാകും കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുക.

എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎൽഎമാരുടെ നിലപാട് നൽകുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 

ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു. വി ഡി സതീശന് വേണ്ടി വാദിക്കുന്ന മുസ്ലിം ലീഗ്, ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വിമർശനം ഇതിനകം തന്നെ ലീഗിനുള്ളിൽ നിന്നും കോൺഗ്രസിൽ നിന്നും ഉയർന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിക്കായി 'വേവോളം കാത്തിരുന്നു, ഇനി ആറുവോളം കാത്തിരിക്കാം'; പിണറായിയെ വേട്ടയാടിയത് മാധ്യമങ്ങളെന്നും വെള്ളാപ്പള്ളി
മോദിയുടെ വിമർശനത്തിന് മറുപടിയുമായി ചെന്നിത്തല; 'നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ്'