അതി‍ർത്തി തർക്കം പരിഹരിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി

By Web TeamFirst Published Aug 1, 2021, 2:56 PM IST
Highlights

ഴിഞ്ഞ ആഴ്ച അസം - മിസ്സോറാം അതി‍ർത്തിയിലുണ്ടായ സംഘ‍ർഷത്തിൽ ആറ് പൊലീസ് ഉദ്യോ​ഗസ്ഥ‍ർ വെടിയേറ്റു മരിച്ചിരുന്നു. 

ദില്ലി: മിസ്സോറാമുമായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി  ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ക്വാറൻ്റൈനിൽ കഴിയുന്ന മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി സൗഹർദപരമായി പരിഹരിക്കാനുള്ള താത്പര്യം മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക മുന്നോട്ട് വച്ചിട്ടുണ്ട്. ക്വാറൻ്റൈൻ കഴിഞ്ഞു വിളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

അതി‍ർത്തി ത‍ർക്കം ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും ഹിമന്ത് ബിശ്വശർമ്മ വ്യക്തമാക്കി. തനിക്കെതിരെ മിസ്സോറാം സർക്കാർ എടുത്ത ക്രിമിനൽ കേസുകളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ ഹിമന്ത് ബിശ്വശ‍ർമ്മ കേസെടുത്തതിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെങ്കിൽ സന്തോഷമേയുള്ളൂവെന്നും എന്നാൽ അസമിലെ ഉദ്യേഗസ്ഥർക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച അസം - മിസ്സോറാം അതി‍ർത്തിയിലുണ്ടായ സംഘ‍ർഷത്തിൽ ആറ് പൊലീസ് ഉദ്യോ​ഗസ്ഥ‍ർ വെടിയേറ്റു മരിച്ചിരുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!