കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; മൂന്നുപേര്‍ പിടിയില്‍

Published : Aug 01, 2021, 02:25 PM IST
കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; മൂന്നുപേര്‍ പിടിയില്‍

Synopsis

മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്. ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം.

കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. രഹസ്യവിവരം അനുസരിച്ചായിരുന്നു അന്വേഷണം. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലഫോണ്‍ എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനം. 

ഇവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തു. മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്. ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങള്‍ ഇതു മറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്ന് അന്വേഷിച്ചു വരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈട്ടിത്തടികൾ കണ്ടു കെട്ടിയ നടപടി നിയമപരം, പ്രതികളുടെ വാദങ്ങൾ നിലനിൽക്കില്ല; മുട്ടിൽ മരംമുറിക്കേസിൽ അപ്പീൽ തള്ളിയ വിധി പുറത്ത്
ഒഡീഷ ബോർഡറിലെ മലയിൽ നിന്ന് ലഹരിക്കടത്ത് സംഘ തലവനെ പിടികൂടി കേരള പൊലീസ്