അസമില്‍ പ്രളയം: ഉന്നതതല യോഗം വിളിച്ച് അമിത് ഷാ, കനത്ത മഴ രണ്ട് ദിവസം കൂടി തുടരും

By Web TeamFirst Published Jul 13, 2019, 9:58 PM IST
Highlights

അസം മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച അമിത് ഷാ രക്ഷാപ്രവർത്തനത്തിന് കൂടാതെ ദുരന്തനിവാരണസേനയെ അയക്കുമെന്ന്  ഉറപ്പ് നൽകി. 

ദിസ്പുര്‍: അസമിലെ പ്രളയരക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ അമിത്ഷാ നിർദ്ദേശം നൽകി. 

അസം മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച അമിത് ഷാ രക്ഷാപ്രവർത്തനത്തിന് കൂടാതെ ദുരന്തനിവാരണസേനയെ അയക്കുമെന്ന്  ഉറപ്പ് നൽകി. 73 അംഗം സംഘത്തെ ഇതിനായി പുതിയതായി നിയോഗിക്കും. രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 750 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
 
പ്രളയത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചതായാണ് വിവരം. കനത്ത മഴയില്‍ സംസ്ഥാനത്തെ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയം രൂക്ഷമാക്കിയത്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. 

click me!