
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പൊലീസ്, ആർഡിഒ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ക്രമസമാധാനം, പ്രശ്നബാധിത മേഖലകൾ, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങൾ, മുൻകരുതൽ നടപടികൾ, ആയുധങ്ങൾ സറണ്ടർ ചെയ്യൽ തുടങ്ങിയ വിഷയങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പരമാവധി വേഗത്തിൽ ചുമതലകൾ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam