വോട്ടിംഗ് മെഷീനിൽ ദേശീയ പാർട്ടി സ്ഥാനാർഥിയുടെ പേര് ആദ്യം വന്നില്ല ; റാന്നിയിൽ എൽഡിഎഫ്-യുഡിഎഫ് തർക്കം

Published : Mar 26, 2026, 06:26 PM IST
LDF-UDF

Synopsis

വോട്ടിങ് മെഷീനിൽ ആദ്യം കേരള കോൺഗ്രസ് എം സ്ഥാനാർഥി പ്രമോദ് നാരായണന്റെ പേര് വന്നതിനെതിരെയാണ് തർക്കം ഉണ്ടായത്. 

പത്തനംതിട്ട: വോട്ടിംഗ് മെഷീനിൽ ദേശീയ പാർട്ടി സ്ഥാനാർഥിയുടെ പേര് ആദ്യം വരാത്തതിൽ റാന്നിയിൽ എൽഡിഎഫ്-യുഡിഎഫ് തർക്കം. വോട്ടിങ് മെഷീനിൽ ആദ്യം കേരള കോൺഗ്രസ് എം സ്ഥാനാർഥി പ്രമോദ് നാരായണന്റെ പേര് വന്നതിനെതിരെയാണ് തർക്കം ഉണ്ടായത്. എന്നാൽ ദേശീയ പാർട്ടികളുടെ പേരുകൾ ആദ്യം വരണമെന്നാണ് ചട്ടമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി പഴകുളം മധുവിന്റെ പേര് ആദ്യം വരാത്തതിലാണ് തർക്കം ഉണ്ടായത്. അതേസമയം കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ പരാതികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അയോഗ്യരാക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ കൂടി കേൾക്കണമെന്ന് ഹൈക്കോടതി, നടപടിക്രമങ്ങൾ കർശനമായി പാലിക്കാനും നിർദേശം
ആലത്തൂരിലെ ചുവപ്പ് കരുത്തോ തൃശൂരിലെ കാവി തരംഗമോ? കുന്നംകുളത്ത് ആര് വിജയവാർത്ത അച്ചടിക്കും? എസി മൊയ്തീനെ തളയ്ക്കാൻ അജയ് മോഹനും രാജിലും