നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ നീട്ടാൻ നീക്കം, തുടരന്വേഷണം വേണമെന്ന് സിപിഐ നേതാക്കൾ

Published : May 18, 2023, 06:51 PM ISTUpdated : May 18, 2023, 06:52 PM IST
നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ നീട്ടാൻ നീക്കം, തുടരന്വേഷണം വേണമെന്ന് സിപിഐ നേതാക്കൾ

Synopsis

സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാർ ആരോപിക്കുന്നു

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നീട്ടാൻ നീക്കം. തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കൾ ഹർജി സമർപ്പിച്ചു. എംഎൽഎമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാർ ആരോപിക്കുന്നു. എന്നാൽ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കും.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം