ബസിലെ നഗ്നത പ്രദർശനം; പ്രതി സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായി ചിലർ അറിയിച്ചെന്ന് നന്ദിത

Published : May 18, 2023, 06:34 PM ISTUpdated : May 18, 2023, 06:56 PM IST
ബസിലെ നഗ്നത പ്രദർശനം; പ്രതി സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായി ചിലർ അറിയിച്ചെന്ന് നന്ദിത

Synopsis

യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് റിമാൻഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്. 

എറണാകുളം: ബസിൽ മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെക്കുറിച്ച് മറ്റ് ചിലരും  തന്നോട് പറഞ്ഞതായി ദുരനുഭവം നേരിട്ട നന്ദിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തിൽ വീഡിയോയും പങ്കുവെച്ചിരുന്നു. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു നന്ദിത. ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് റിമാൻഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്. സംഭവത്തില്‍ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.

വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, ഇയാൾ സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു. ഇയാളിൽ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകൾ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ധൈര്യപൂർവ്വം പ്രതികരിച്ചതിന് നിരവധി പേർ പിന്തുണ അറിയിച്ചു. സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായും ചിലർ അറിയിച്ചു. അതുപോലെ തന്നെ ബസ് കണ്ടക്ടർ പ്രദീപ് സമയോചിതമായി ഇടപെട്ടു. നന്ദിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

'ബസിൽ തൊട്ടുരുമ്മി യുവാവ്, ലൈംഗിക ചേഷ്ട, സ്വയംഭോഗം ചെയ്തു'; കൈയ്യോടെ പൊക്കി യുവനടി, പ്രതി റിമാൻഡിൽ

 

PREV
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്