കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ലൈംഗിക പീഡന ആരോപണം; പ്രൊഫസര്‍ ഡോ.കെ ഹാരിസിനെ പുറത്താക്കി

Published : Mar 16, 2022, 04:29 PM ISTUpdated : Mar 16, 2022, 04:45 PM IST
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ലൈംഗിക പീഡന ആരോപണം; പ്രൊഫസര്‍ ഡോ.കെ ഹാരിസിനെ പുറത്താക്കി

Synopsis

ഇന്ന് ചേർന്ന സിന്‍ഡിക്കേറ്റിന്‍റേതാണ് തീരുമാനം. 2021 ജൂലൈയിലാണ് ഹാരിസിനെതിരെ ഗവേഷക വിദ്യാർത്ഥി പരാതി ഉന്നയിച്ചത്. 

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല (Calicut University Campus ഇംഗ്ലീഷ് വിഭാഗം  അസിസ്റ്റന്‍റ് പ്രൊഫസർ ആയിരുന്ന ഡോ. കെ ഹാരിസിനെ സർവ്വീസിൽ നിന്ന് നീക്കി. അധ്യാപകനെതിരെ ഗവേഷക വിദ്യാർത്ഥി നൽകിയ ലൈെംഗിക ചൂഷണ പരാതിയിലാണ് നടപടി. ഇന്ന് ചേർന്ന സിന്‍റിക്കേറ്റിന്‍റേതാണ് തീരുമാനം. 2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ആയിരുന്ന ഹാരിസ് കെ കാടാമ്പുഴക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാർത്ഥി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവ്വകലാശാല സസ്പെന്‍റ് ചെയ്തിരുന്നു. 

ഇതിന് ശേഷമാണ് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികൾ രംഗത്തെത്തിയത്. പിന്നാലെ തേഞ്ഞിപ്പലം പൊലീസ് ഡോ. ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്പെൻഷന് ശേഷം സർവ്വകലാശാല നടത്തിയ അന്വേഷണത്തിൽ ഗൗരവതരമായ കുറ്റകൃത്യമാണ് ഡോ. ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ചേർന്ന സിന്‍റിക്കറ്റ് യോഗം അധ്യാപകനെ സർവ്വീസൽ നിന്ന് പരിച്ചുവിട്ട് കൊണ്ട് തീരുമാനമെടുത്തത്. 2021 ജനുവരിയിലാണ് ഡോ. ഹാരിസ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമിതനായത്. നിയമനം കിട്ടി ആറു മാസത്തിന് ശേഷമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. അധ്യാപകനിപ്പോൾ ജാമ്യത്തിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്