ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ ജാമ്യം ലഭിച്ചതോടെ കെ എസ് ബൈജു ഇന്ന് ജയിൽ മോചിതനാകും.

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷ്ണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ബൈജുവിന് കട്ടിള പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും ജാമ്യം ലഭിച്ചതോടെ കെ എസ് ബൈജു ഇന്ന് ജയിൽ മോചിതനാകും. ഇതുവരെ ആറു പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 4 പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ പുറത്തിറങ്ങിയത്.

അതേസമയം, ശബരിമല സ്വർണകൊടിമര പുനനിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് സംഘം നടന്മാരായ മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴി രേഖപ്പെടുത്തി. സ്വർണകൊടിമരത്തിന് സംഭാവന നൽകിയതിലാണ് പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് മോഹൻലാലിന്‍റെ മൊഴി തിരുവനന്തപുരത്ത വെച്ച് പ്രത്യേക വിജിലൻസ് സംഘം രേഖപ്പെടുത്തിയത്. സുഹൃത്തായ സുരേഷ് ഗോപിയാണ് കൊടിമര നിർമ്മാണത്തിന് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചതെന്നാണ് മോഹലാലിന്‍റെ മൊഴി. സുഹൃത്തിന് പണം കൈമാറുകയും തലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണം വാങ്ങി ശബരിമലയിൽ എത്തിച്ചുവെന്നാണ് മൊഴി. ഇന്നലെ ഉച്ചയ്ക്ക് കൊച്ചയിൽ വച്ച് ദിലീപിന്‍റെയും മൊഴി രേഖപ്പെടുത്തി.

2017ൽ സ്വർണ കൊടിമര പുനഃനിർമ്മാണത്തിനായി മൂന്ന് കോടിയാണ് ഫിനീക്സ് ഗ്രൂപ്പിന്‍റെ സംഭവാന. ഇതുകൂടാതെയാണ് പ്രമുഖരായ 27 പേരിൽ നിന്നും സ്വർണം സംഭവനയായി വാങ്ങിയത്. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ എഎസ്പി കുറുപ്പാണ് സ്വർണം സംഭാവനയായി വാങ്ങിയത്. എത്ര സ്വർണം സംഭാവനയായി വന്നു, എത്ര സ്വർണം ഉപയോഗിച്ചുവെന്നതിലാണ് വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണം. എഎസ്പി കുറുപ്പ് ഹൈക്കോടതിയിൽ മുമ്പ് നൽകിയ റിപ്പോർട്ടില്‍ അപാകതയുണ്ടോയെന്നാണ് അന്വേഷണം. 27 പേരിൽ ചലച്ചിത്ര താരങ്ങളും പിന്നണി പ്രവർത്തകരും ബിസിനസ്സുകാരും ഉള്‍പ്പെടുന്നുണ്ട്.

YouTube video player