അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് മർദ്ദിച്ചെന്ന് പരാതി; ചീഫ് സെക്രട്ടറി വിശദീകരണം തേടി

Published : Jan 20, 2021, 12:31 PM ISTUpdated : Jan 20, 2021, 01:23 PM IST
അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് മർദ്ദിച്ചെന്ന് പരാതി; ചീഫ് സെക്രട്ടറി വിശദീകരണം തേടി

Synopsis

മർദ്ദിച്ചെന്നത് വ്യാജ ആരോപണമാണെന്ന് കസ്റ്റംസ് പ്രതികരിച്ചു. ചോദ്യം ചെയ്യൽ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.

കൊച്ചി: അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്നനെ കസ്റ്റംസ് മർദ്ദിച്ചെന്ന പരാതി. ചീഫ് സെക്രട്ടറിയുടെ പരാതിയിൽ കേന്ദ്രം കസ്റ്റംസിനോട് വിശദീകരണം തേടി. മർദ്ദിച്ചെന്നത് വ്യാജ ആരോപണമാണെന്ന് കസ്റ്റംസ് പ്രതികരിച്ചു. 

ചോദ്യം ചെയ്യൽ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് മറുപടി ഉടൻ കേന്ദ്രത്തിന് നൽകും. ചോദ്യം ചെയ്യലിൽ തനിക്ക് ദുരനുഭവം ഉണ്ടായെന്ന് ഹരികൃഷ്ണൻ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നൽകിയിരുന്നു. ജനുവരി 11ണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് പരാതി നൽകിയിരുന്നു. അസിസ്റ്റൻഡ് പ്രോട്ടോകോൾ ഓഫിസിറെ മർദ്ദിച്ചെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ