ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു

Published : May 15, 2023, 10:34 AM IST
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു

Synopsis

അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ലണ്ടനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 250,000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം സ്വന്തമാക്കി മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡ്. 202 രാജ്യങ്ങളില്‍ നിന്നും അപേക്ഷരായെത്തിയ 52,000 നഴ്‌സുമാരില്‍ നിന്നാണ് അന്തിമ ജേതാവായി മാര്‍ഗരറ്റ് തിരഞ്ഞെടുക്കപ്പെട്ടത്.

ലണ്ടനിലെ ക്യൂന്‍ എലിസബത്ത് II സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിനെ പ്രശസ്തമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് -2023 ജേതാവായി പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പുരസ്‌ക്കാര വിജയിയെ പ്രഖ്യാപിച്ചു. യു.കെ ഗവണ്‍മെന്റിലെ ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഫോര്‍ ദ ഓഫീസ് ഓഫ് ഹെല്‍ത്ത് ഇംപ്രൂവ്‌മെന്റ് ആന്റ് ഡിസ്പാരിറ്റീസ്- പ്രൊഫസര്‍ ജാമി വാട്ടറാള്‍ പുരസ്‌ക്കാര വിതരണം നിര്‍വ്വഹിച്ചു. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രസിഡന്റ് ഷെയ്‌ല സോബ്‌റാനി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജി്ങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവേര്‍ണന്‍സ് കോര്‍പറേറ്റ് അഫേര്‍സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് കരുതലൊരുക്കുന്ന നഴ്സുമാരുടെ നിസ്വാര്‍ത്ഥമായ സംഭാവനകളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ 2021 മെയ് മാസത്തില്‍ അന്താരാഷ്ട്ര നഴ്സസ് ദിനത്തിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് ആരംഭിച്ചത്. ലോകമെമ്പാടുമുള്ള 202 രാജ്യങ്ങളില്‍ നിന്നുള്ള 52,000 നഴ്സുമാര്‍ ഈ വര്‍ഷവും അപേക്ഷകരായെത്തിയതോടെ അവാര്‍ഡിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 24,000 അപേക്ഷകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അപേക്ഷരുടെ എണ്ണത്തില്‍ 116% വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

എല്ലാ ഫൈനലിസ്റ്റുകളെയും അഭിനന്ദിച്ചുകൊണ്ടും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് നന്ദി അറിയിച്ചുകൊണ്ടും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രത്യേക വീഡിയോ സന്ദേശവും അവാര്‍ഡ് ദാന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

മറ്റ് മേഖലകളിലേക്ക് വികസിപ്പിക്കാന്‍ നഴ്‌സുമാരെ ഇത് സഹായിക്കുന്നു. വ്യക്തികളായാലും, സ്ഥാപനങ്ങളായാലും, മികച്ച പ്രയത്‌നങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവിടെയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പോലുള്ള ഉദ്യമങ്ങള്‍ പ്രസക്തമാകുന്നത്. ഒരു ഗ്രൂപ്പെന്ന നിലയില്‍, നഴ്സുമാരുടെ അശ്രാന്ത പരിശ്രമങ്ങളെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവരുടെ മികവിന്റെ പ്രചോദനാത്മകമായ കഥകള്‍ അവതരിപ്പിക്കുന്നത് തുടരുമെന്നും അലീഷ മൂപ്പന്‍ വ്യക്തമാക്കി.

യുഎഇയില്‍ നിന്നുള്ള കാത്തി ക്രിബെന്‍ പിയേഴ്സ്, കെനിയയില്‍ നിന്നുള്ള ക്രിസ്റ്റിന്‍ മാവിയ സാമി, പനാമയില്‍ നിന്നുള്ള ഗ്ലോറിയ സെബല്ലോ, അയര്‍ലന്‍ഡില്‍ നിന്നുള്ള ജിന്‍സി ജെറി, സിംഗപ്പൂരില്‍ നിന്നുള്ള ലിലിയന്‍ യൂ സ്യൂ മീ, ഫിലിപ്പീന്‍സില്‍ നിന്നുള്ള മൈക്കല്‍ ജോസഫ് ഡിനോ, ഇന്ത്യയില്‍ നിന്ന് ശാന്തി തെരേസ ലക്ര, പോര്‍ച്ചുഗലില്‍ നിന്നുള്ള തെരേസ ഫ്രാഗ, ടാന്‍സാനിയയില്‍ നിന്നുള്ള വില്‍സണ്‍ ഫംഗമേസ ഗ്വെസ്സ എന്നീ ബാക്കിയുള്ള 9 ഫൈനലിസ്റ്റുകള്‍ക്കും പ്രത്യേക പ്രൈസ് മണി ചടങ്ങില്‍ സമ്മാനിച്ചു.

സ്‌ക്രീനിങ്ങ് ജൂറിയുടെയും ഗ്രാന്‍ഡ് ജൂറിയുടെയും പാനലും, ഏണസ്റ്റ് ആന്റ് യംഗ് എല്‍എല്‍പി എന്നിവര്‍ നടത്തിയ കര്‍ശനമായ അവലോകന പ്രക്രിയയിലൂടെയാണ് ഈ മികച്ച നഴ്സുമാരെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News live: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും