ജോളിയേയോ റോയിയോ അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍

Published : Oct 10, 2019, 10:41 AM IST
ജോളിയേയോ റോയിയോ അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍

Synopsis

ഭസ്മം കഴിക്കാനായി താന്‍ ആര്‍ക്കും നല്‍കാറില്ല. ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്. അതല്ലാതെ കഴിക്കാനായി താന്‍ ഒന്നും നിര്‍ദേശിക്കാറില്ല. 


കട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയോ കൊല്ലപ്പെട്ട ഭര്‍ത്താവ് റോയിയോ തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. റോയ് എന്നയാള്‍ മരിച്ചിട്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ അങ്ങനെയൊരാള്‍ തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ല. 

ഭസ്മം കഴിക്കാനായി താന്‍ ആര്‍ക്കും നല്‍കാറില്ല. ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്. അതല്ലാതെ കഴിക്കാനായി താന്‍ ഒന്നും നിര്‍ദേശിക്കാറില്ല. ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ രണ്ട് തവണ വിളിച്ചിരുന്നു പക്ഷേ അതാരോ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നിയതിനാല്‍ കാര്യമായി എടുത്തില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. 

മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകളിലായതിനാലാണ് ഇന്നലെ താന്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കും ഇതുവരെ പൊലീസോ ക്രൈംബ്രാഞ്ചോ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻഎസ്എസിൻ്റെ പിന്മാറ്റത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടൽ, ഒന്നും മിണ്ടാതെ വെള്ളാപ്പള്ളിയും തുഷാറും; എസ്എൻഡിപി ഡയറക്ടർ ബോർഡിന് ശേഷം മാത്രം പ്രതികരണം
'തന്നെ ആരും ശാസിച്ചിട്ടില്ല, പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചിട്ടില്ല'; നടപടി തള്ളി ഉമർ ഫൈസി മുക്കം, പ്രസംഗം കേൾക്കാതെയാണ് വിവാദമെന്ന് വിശദീകരണം