ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ വീടുകളില്‍ കഴിയണം: മുഖ്യമന്ത്രി

By Web TeamFirst Published Sep 23, 2020, 6:43 PM IST
Highlights

കൊവിഡ് സ്ഥിരീകരിച്ച ലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ തയ്യാറാവാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാകേന്ദ്രങ്ങള്‍ ലക്ഷണമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷണം ഇല്ലാത്തവര്‍ വീടുകളില്‍ കഴിയണം. കൊവിഡ് സ്ഥിരീകരിച്ച ലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ തയ്യാറാവാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാന്‍ നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിക്കുന്നതായും കാണുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് രോഗവ്യാപനം 5000 കടക്കുന്നത്. 4424 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത640 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 822 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള587 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള495 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള495 പേര്‍ക്കും, മലപ്പുറംജില്ലയില്‍ നിന്നുള്ള485 പേര്‍ക്കും, തൃശൂര്‍ജില്ലയില്‍ നിന്നുള്ള465 പേര്‍ക്കും, ആലപ്പുഴജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, കണ്ണൂര്‍ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള271 പേര്‍ക്കും, കോട്ടയംജില്ലയില്‍ നിന്നുള്ള256 പേര്‍ക്കും, പത്തനംതിട്ടജില്ലയില്‍ നിന്നുള്ള174 പേര്‍ക്കും, കാസര്‍കോട്ജില്ലയില്‍ നിന്നുള്ള125 പേര്‍ക്കും, ഇടുക്കിജില്ലയില്‍ നിന്നുള്ള61 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള55പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

click me!