ആതിരയുടെ ആത്മഹത്യ; സൈബർ ആക്രമണ കേസ് പ്രതി അരുൺ വിദ്യാധരൻ ലോഡ്ജിൽ മരിച്ച നിലയിൽ

Published : May 04, 2023, 01:55 PM ISTUpdated : May 04, 2023, 03:43 PM IST
ആതിരയുടെ ആത്മഹത്യ; സൈബർ ആക്രമണ കേസ് പ്രതി അരുൺ വിദ്യാധരൻ ലോഡ്ജിൽ മരിച്ച നിലയിൽ

Synopsis

കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  

കോട്ടയം : സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് മാസം രണ്ടിനാണ് രാകേഷ് കുമാർ പെരിന്തൽമണ്ണ എന്ന പേരിൽ അരുൺ ഇവിടെ മുറിയെടുത്തത്. കൂടുതൽ സമയവും മുറിക്കുള്ളിൽ ചിലവഴിച്ച ഇയാൾ ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. മുറി തുറക്കാതായതോടെ ജീവനക്കാർ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമിൽ നിന്നും ഐഡി കാർഡ് കണ്ടെത്തിയത്. വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസുമാണ് മുറിയിൽ നിന്നും കണ്ടെത്തിയത്.  ഇതോടെയാണ് കോട്ടയത്തെ സൈബർ കേസിലെ പ്രതിയെന്ന് പൊലീസിന് ഉറപ്പായത്. 

മാസ്ക് ധരിച്ചെത്തി, കൈയ്യിൽ മദ്യക്കുപ്പി, എപ്പോഴും ഫോൺവിളികൾ; നിർണായകമായത് അരുണിന്റെ ഐഡി കാർഡ്

ആതിരയുടെ മരണം: അരുണിന്റെ ഫോൺ ഓഫായത് കോയമ്പത്തൂരിൽ വെച്ച്, സുഹൃത്തുക്കളുടെയടക്കം വീടുകളിൽ തിരച്ചിൽ

നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും അരുൺ വിദ്യാധരനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  ഈ സാഹചര്യത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുൺ ആതിരക്കെതിരെ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുൺ ഒളിവിൽ പോയി. തിങ്കളാഴ്ച ആതിര ജീവനൊടുക്കി. പിന്നാലെ അരുണിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് കാസർകോട്ട് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് കോട്ടയം പൊലീസിന് വിവരം ലഭിച്ചത്. 

ആതിരയുടെ മരണം: അരുണിന്റെ ഫോൺ ഓഫായത് കോയമ്പത്തൂരിൽ വെച്ച്, സുഹൃത്തുക്കളുടെയടക്കം വീടുകളിൽ തിരച്ചിൽ

'വിവാഹ പന്തൽ ഉയരേണ്ട വീട്, അവിടെ മരണ പന്തലാണിന്ന്'; ആതിരയുടെ മരണത്തിൽ വിതുമ്പി സഹോദരൻ ആശിഷ് ദാസ് ഐഎഎസ്

ഹോട്ടൽ ജീവനക്കാർ പറയുന്നത്...

മാസ്ക് വെച്ചാണ് ചൊവ്വാഴ്ച അരുൺ എത്തിയിരുന്നത്. പൈനാപ്പിൾ ലോറിയുടെ ഡ്രൈവറെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. ഒപ്പം മറ്റാരുമുണ്ടായിരുന്നില്ല. മുഴുവൻ സമയവും തനിച്ചായിരുന്നു. മുറിയിൽ നിന്നും പുറത്തിറങ്ങുന്ന പതിവും അരുണിന് ഉണ്ടായിരുന്നില്ല. വന്ന ദിവസം കൈയ്യിൽ മദ്യക്കുപ്പിയുണ്ടായിരുന്നു. മദ്യപാനവും ഫോണിൽ സ്ഥിരമായി സംസാരിക്കുന്നതും കണ്ടിരുന്നുവെന്നും ജീവനക്കാരൻ വിശദീകരിച്ചു. മരിച്ച ശേഷമാണ് പ്രമാദമായ കേസിലെ പ്രതിയാണിതെന്ന് പൊലീസ് അറിയിച്ചത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നുവെന്ന് മൃതദേഹം താഴെയിറക്കിയവർ പറഞ്ഞു. 

 

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ