
തിരുവനന്തപുരം: വൈകുന്നേരം കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയ എജീസ് ഓഫീസ് ജീവനക്കാർക്ക് നേരെ ആക്രമണം. ഉത്തരേന്ത്യക്കാരായ രണ്ട് ഏജിസ് ഓഫീസ് ജീവനക്കാരുടേയും അവരുടെ കുടുംബത്തിനും നേർക്കാണ് നഗരമധ്യത്തിൽ വച്ച് ആക്രമണമുണ്ടായത്.
രാത്രി ഒൻപത് മണിയോടെ കുടുംബമായി നടക്കാനിറങ്ങിയ ഇവർക്ക് അടുത്തേക്ക് രണ്ട് പേർ ബൈക്കിൽ എത്തുകയായിരുന്നു. ബൈക്കിൽ വന്നവർ ഉദ്യോഗസ്ഥരുടെ ഭാര്യമാരെ കേറി പിടിച്ചു. ഇതു ചോദ്യം ചെയ്തതോടെ സംഘം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് രണ്ട് പേരെയും വെട്ടുകയായിരുന്നു.
രവി യാദവിൻ കൈയ്ക്കും വിരലുകൾക്കുമാണ് പരിക്കേറ്റത്. ജസ്വന്തിൻ്റെ കാലിനും വെട്ടേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളേയും വെട്ടുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തി. പൊലീസെത്തിയാണ് ഉദ്യോഗസ്ഥരേയും കുടുംബത്തേയും ആശുപത്രിയിലെത്തിച്ചത്.
തിരുവനന്തപുരം ഏജീസ് ഓഫീസിലെ സീനയർ അക്കൌണ്ടൻും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജഗത് സിംഗ് എന്നിവർക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ചില ക്രിമിനലുകളാണ് സംഭവത്തിന് പിന്നിലെന്നും ഇവരെ തിരിച്ചറിഞ്ഞതായും ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പേട്ട സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam