കോഴിക്കോട് നിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ആക്രമണം

Published : Nov 26, 2022, 04:48 PM IST
കോഴിക്കോട് നിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ആക്രമണം

Synopsis

ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. വാഹനത്തിന്‍റെ ചില്ലുകൾ പൂർണമായി തകർന്നു.

കോഴിക്കോട്: കോഴിക്കോട് നിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. മധ്യപ്രദേശിലെ ജബൽപൂർ -റീവ ദേശിയപാതയിൽ വച്ചാണ് ആംബുലൻസിന് നേരെ ഇന്ന് രാവിലെ 11.30 ഓടെ ആക്രമണമുണ്ടായത്. വെടിവച്ചതെന്നാണ് സംശയമെന്ന് കോഴിക്കോട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ ഫഹദ് പറഞ്ഞു. 

ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. വാഹനത്തിന്‍റെ ചില്ലുകൾ പൂർണമായി തകർന്നു. റീവയിലെ പൊലീസ്  സ്റ്റേഷനിൽ വിവരമറിയിച്ചെന്നും തുടർയാത്രക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടെന്നും ആംബുലൻസ് ഡ്രൈവർ അറിയിച്ചു. ഫറോക്കിൽ കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പോയ ആംബുലൻസിന് നേരെയായിരുന്നു ആക്രമണം. 

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ