
കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. നരക്കോടുള്ള ഇന്ദിരാഭവന് നേരെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണമുണ്ടായത്. ഓഫീസിനുള്ളിൽ കയറി അക്രമികൾ ജനൽ ചില്ലുകളും, ഫർണിച്ചറുകളും അടിച്ചു തകർത്തു. സംഭവത്തിൽ മേപ്പയ്യൂർ പോലിസ് കേസെടുത്തു.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ കഴിഞ്ഞ നാല് ദിവസത്തിനിടെ പലയിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നെരെ ആക്രമണമുണ്ടായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും പൊലീസിനെ കാഴ്ചക്കാരാക്കിയാണ് പലയിടത്തും അക്രമങ്ങള്‍ അരങ്ങേറുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam