എൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം; അക്രമം നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ

Published : Dec 10, 2023, 07:58 PM ISTUpdated : Dec 13, 2023, 07:07 PM IST
എൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം; അക്രമം നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ

Synopsis

നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്.

കൊച്ചി: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്തെന്ന് പരാതി. എംഎൽഎയുടെ ഡ്രൈവർക്ക് മർദനമേറ്റു. നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്. ഡിവൈഎഫ്ഐക്കാരാണ് മർദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിയും ഡ്രൈവർ അഭിജിത്തും ആശുപത്രിയിൽ ചികിത്സയിലാണ്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് അടിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് ഇന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. പെരുമ്പാവൂരിലും കോതമംഗലത്തുമാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകർക്കും മർദ്ദനമേറ്റത്. പെരുമ്പാവൂരിൽ പൊലീസ് നോക്കി നിൽക്കെയാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു തല്ലിയത്. കോതമംഗലം ഇരുമലപ്പടി കനാൽ ജംഗ്ഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പെരുമ്പാവൂർ ഓടക്കാലിയിയിൽ നവകേരള ബസിന് നേർക്ക് കെഎസ്‍യു പ്രവർത്തകർ ഷൂ ഏറിഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി; സ്ഥാനാര്‍ത്ഥികളെ ഒറ്റ പട്ടികയായി ഈ മാസം 20ഓടെ പ്രഖ്യാപിക്കും
കേരള മനസാക്ഷിയെ ‍ഞെട്ടിച്ച ഇലന്തൂർ നരബലി കേസ്, അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരകൊലപാതകങ്ങൾ, പത്മ കേസിൽ വിചാരണ തുടങ്ങി