
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ ഹൈക്കോടതി നൽകിയ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താൻ നോക്കണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലൻ. മുഖ്യമന്ത്രിക്കും മകൾക്കും മാത്രമല്ല യുഡിഎഫ് നേതാക്കൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബാലൻ ചൂണ്ടിക്കാണിച്ചു. കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ഇതുവഴി മാത്യു കുഴൽനാടൻ ശ്രമിക്കുന്നതെന്നും മാത്യുവിൻ്റെ വെല്ലുവിളി ഞങ്ങളും ഏറ്റെടുക്കുന്നു എന്നും എകെ ബാലൻ പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ ഞങ്ങളും കളി തുടങ്ങിയിട്ടേയുള്ളൂ എന്നും ബാലൻ കൂട്ടിച്ചേർത്തു.