
കോഴിക്കോട്: കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ അനധികൃത തടയണ സന്ദർശിക്കാനെത്തിയ സാംസ്കാരിക പരിസ്ഥിതി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസ്സെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. തടയണ സന്ദർശിക്കാനെത്തിയ എം എൻ കാരശ്ശേരി, കെ അജിത, ഡോ. ആസാദ്, സി ആർ നീലകണ്ഠൻ എന്നിവരടങ്ങുന്ന സംഘത്തിനാണ് ഇന്നലെ വൈകിട്ട് മർദ്ദനമേറ്റത്.
പിവി അൻവർ എംഎൽഎയുടെ സഹായികളാണ് ആക്രമണത്തിന് പിന്നിലെന്ന് കാരശ്ശേരി പ്രതികരിച്ചു. സംഘത്തിലുണ്ടായ സ്ത്രീയേയും അവര്‍ മർദ്ദിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പ്രവർത്തകർ പറയുന്നു. വിവരം അറിയിച്ചിട്ടും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam