പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവ്

Published : Aug 31, 2026, 06:39 PM IST
Court Order

Synopsis

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പൊലീസുകാരെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു. കാസർകോട് അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്ക് നാല് വർഷം കഠിന തടവും 91,000 രൂപ പിഴയും വിധിച്ചു. 2019-ൽ സിപിഎം പ്രവർത്തകന്റെ വീടിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവും 91,000 രൂപ പിഴയുമാണ് വിധിച്ചത്. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് വിധി.പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെയായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. സിപിഎം പ്രവർത്തകന്‍റെ വീടിനു സുരക്ഷ ഒരുക്കിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് വിധി.

2019 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. 10 പ്രതികളിൽ രണ്ടു പേർ വിദേശത്താണ്.ഒരു പ്രതി വിചാരണ നേരിട്ടില്ല. ബാക്കി ഏഴു പേരുടെ വിധിയാണ് പറഞ്ഞത്. സതീശൻ എം കെ, സനൽ കുമാർ , ബിജിത്ത് എം, വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവരെ ആണ് കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരി 17 നാണ് കാസർകോട് ജില്ലയിലെ കല്ലോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എന്ത് എമർജൻസി? ഇതിങ്ങനെ തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടി കയറാനല്ല'; ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്
എൽ നിനോ; കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്, ആശ്വാസമായി ഓഗസ്റ്റിൽ ലഭിച്ചത് മികച്ച മഴ