തിരുവനന്തപുരത്ത് ട്രാൻസ്‍ജെന്‍ഡറിന് നേരെ ആക്രമണം, കുത്തേറ്റു

By Web TeamFirst Published Aug 30, 2022, 3:04 PM IST
Highlights

കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. ഫോർട്ട് പോലീസ് നടപടി സ്വീകരിച്ചു.

തിരുവനന്തപുരം: ഗാന്ധിപാർക്കിൽ വച്ച് ട്രാൻസ്‍ജെന്‍ഡറിന് നേരെ ആക്രമണം. ഉമേഷ് എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കല്ലമ്പലം സ്വദേശി നസറുദ്ദീനാണ് ഉമേഷിനെ കുത്തിയത്. കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. ഫോർട്ട് പോലീസ് നടപടി സ്വീകരിച്ചു.

സ്കൂളിലെ ഓഫീസ് കുത്തിതുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു, പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിടിയില്‍

സര്‍ക്കാര്‍ സ്കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. തമിഴ്നാട്, മൈലേരിപാളയം ഐ ഷെമീർ ആണ് പിടിയിലായത്. കോഴിപ്പാറ സർക്കാർ സ്കൂളിൻ്റെ ഓഫീസ് കുത്തിത്തുറന്നാണ് പ്രതി ലാപ്ടോപ് മോഷ്ടിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. മൂന്ന് ലാപ്ടോപ്പ്, ഒരു മൊബൈൽ ഫോൺ, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയാണ് ഓഗസ്റ്റ് 25ന് മോഷ്ടിച്ചത്. നേരത്തെ ഒരു പോക്സോ കേസിൽ റിമാൻഡിൽ ആയിരുന്ന പ്രതി ഷെമീർ ജൂലൈയിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് ശേഷമാണ് മോഷണം. കേസിൽ ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമന്നും പൊലീസ് അറിയിച്ചു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

കാസര്‍കോട്ട് പട്ടാപ്പകല്‍ പള്ളിയിലെ നേ‍ര്‍ച്ചപ്പെട്ടിയുടെ പൂട്ട് തക‍ര്‍ത്ത് മോഷണം , പ്രതികൾക്കായി തിരച്ചിൽ

കാസര്‍കോട്: കാസര്‍കോട് തൃക്കരിപ്പൂരില്‍ പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം. തൃക്കരിപ്പൂര്‍ നഗരത്തിനടുത്തെ ചൊവ്വേരി മുഹ്‍യുദ്ദീന്‍ മസ്ജിദിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്താണ് പണം കവര്‍ന്നത്. ഇന്ന് രാവിലെ ആറിനും പന്ത്രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. പള്ളി പുതുക്കി പണിത ശേഷം പള്ളിക്കകത്ത് സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തക‍ര്‍ത്താണ് പണം കവര്‍ന്നത്. ഒന്നര വര്‍ഷം മുമ്പ് തുറന്ന നേര്‍ച്ചപ്പെട്ടിയാണിത്. പ്രഭാത നമസ്ക്കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ ശേഷമാണ് മോഷണം നടന്നത്. ഉച്ച നമസ്ക്കാരത്തിനായി പള്ളിയില്‍ എത്തിയവരാണ് നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തത് കണ്ടത്. ചന്ദേര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയില്‍ സി സി ടി വി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മോഷണമുണ്ടായത്. പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. 

click me!