ഇടുക്കി പൂപ്പാറ വില്ലേജ് ഓഫീസിൽ മദ്യപസംഘത്തിൻ്റെ ആക്രമണം

Published : Feb 21, 2022, 05:38 PM IST
ഇടുക്കി പൂപ്പാറ വില്ലേജ് ഓഫീസിൽ മദ്യപസംഘത്തിൻ്റെ ആക്രമണം

Synopsis

ഓഫീസ് രേഖകളും കമ്പ്യൂട്ടറും ഉൾപ്പെടെ സംഘം നശിപ്പിച്ചു

ഇടുക്കി: പൂപ്പാറ വില്ലേജ് ഓഫീസിൽ മദ്യപസംഘത്തിന്റെ ആക്രമണം. സ്പെഷ്യൽ വില്ലേജ് ഓഫീസർ എംഎസ് ബിജുവിനെയും ജീവനക്കാരെയും 
സംഘം കയ്യേറ്റം ചെയ്തു. അടിമാലി ശല്യാംപാറ സ്വദേശി ബഷീറും രണ്ടു പേരും ചേർന്നാണ് ആക്രമണം നടത്തിയത്. ഓഫീസ് രേഖകളും കമ്പ്യൂട്ടറും ഉൾപ്പെടെ സംഘം നശിപ്പിച്ചു. സ്ഥലത്തിൻറെ ആർ.ഓ.ആർ ലഭിക്കുന്നതിനുവേണ്ടി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമിസംഘം സമർപ്പിച്ച രേഖകളിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന്  ആർ.ഓ.ആർ നൽകുന്നതിന് കാലതാമസം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം ആക്രമണം അഴിച്ചു വിട്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം