
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഎം പ്രവർത്തർക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും. പൊലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസെടുക്കും. പരിക്കേറ്റ പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ 5 സിപിഎം പ്രവർത്തകരെയും ഇന്ന് റിമാൻഡ് ചെയ്യും. മറ്റ് പ്രതികളെ അറസ്‌റ്റ ചെയ്തില്ല. തലസ്ഥാനത്തുണ്ടായത് പൊലീസിൻ്റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോര്‍ട്ട്. സംസ്ഥാന ഇൻ്റലിജൻസ് മേധാവിയും റിപ്പോർട്ട് നൽകും. അതേ സമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം. അഞ്ച് വട്ടം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിട്ടും മിണ്ടാത്ത മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടും ചർച്ചയാകുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam