ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം അപലപനീയം, നടപടിയില്‍ വിട്ടുവീഴ്ചയുണ്ടാകില്ല: മന്ത്രി വീണാ ജോര്‍ജ്

Published : May 16, 2023, 04:52 PM ISTUpdated : May 16, 2023, 05:09 PM IST
 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം അപലപനീയം, നടപടിയില്‍ വിട്ടുവീഴ്ചയുണ്ടാകില്ല: മന്ത്രി വീണാ ജോര്‍ജ്

Synopsis

എറണാകുളത്തും തിരുവനന്തപുരത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ അപലപനീയമാണെന്നും വീണാ ജോർജ്ജ് പറഞ്ഞു. 

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏത് തരത്തിലുള്ള ആക്രമണമായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്. നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. എറണാകുളത്തും തിരുവനന്തപുരത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ അപലപനീയമാണെന്നും വീണാ ജോർജ്ജ് പറഞ്ഞു. 

നിലവിലുള്ള നിയമത്തിന്റെ പഴുതുകളടച്ച് ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊതു സമൂഹത്തിന്റെ സംരക്ഷണ കവചമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

വീണ ജോർജിന്‍റേത് കഴുത കണ്ണീർ, ഗ്ലിസറിൻ തേച്ചാണ് വന്ദനയുടെ മൃതദേഹത്തിനരികിൽ നിന്ന് കരഞ്ഞത്'; തിരുവഞ്ചൂര്‍

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോ​ഗിയെ അറസ്റ്റ് ചെയ്തിരുന്നു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. കൈ മുറിഞ്ഞ് ചികിത്സക്കെത്തിയതാണ് ഇയാൾ. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ വേദനിച്ചു എന്ന് പറഞ്ഞ് ഇയാൾ ബഹളം വെച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് ശേഷം ഡോക്ടറെ അധിക്ഷേപിക്കുകയും മറ്റും ചെയ്തു. തുടർന്ന് കന്റോൺമെന്റ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'