ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: അസാധാരണ നീക്കവുമായി ഇഡി, ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ

Published : Jun 27, 2026, 10:36 AM IST
ED KERALA HC

Synopsis

പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്റെ നിർദ്ദേശത്തിന് വിരുദ്ധമായിട്ടാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാട് അറിയിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹരജിയിൽ ചൂണ്ടിക്കാട്ടി.ഒമ്പതാം പ്രതിയും എസ്എഫ്ഐ നേതാവുമായ ഹരീഷ് കുമാറിന് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്.

കൊച്ചി: ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി. കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയെ സമീപിച്ചു. പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്റെ നിർദ്ദേശത്തിന് വിരുദ്ധമായിട്ടാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാട് അറിയിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇതിനെതിരെ കേസിൽ കക്ഷി ചേരാൻ ഇഡി ഇന്നലെ അപേക്ഷ നൽകിയിരുന്നു. തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിലാണ് ജാമ്യം റദ്ദാക്കാൻ ഇഡിയുടെ മറ്റൊരു നീക്കം.

ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയ്ക്ക് കീഴ്ക്കോടതി നൽകിയ ജാമ്യം പൊതുതാൽപര്യത്തിന് എതിരാണെന്നും, പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. ഗൂഢാലോചനക്കാർ സിപിഎം നേതാക്കളാണെന്നും അതിനാൽ പ്രതിയുടെ ജാമ്യം ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

പ്രോസിക്യൂട്ടറുടെ നിലപാട് തിരിച്ചടിയായി

ഒമ്പതാം പ്രതിയും എസ്എഫ്ഐ നേതാവുമായ ഹരീഷ് കുമാറിന് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ 18 നു ജാമ്യത്തിനെതിരെ പൊലീസ് വിശദമായ റിപ്പോർട്ട്‌ കോടതിക്ക് നൽകിയിരുന്നു. എന്തു കൊണ്ട് ജാമ്യം അനുവദിക്കരുതെന്നതിന് 13 കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു റിപ്പോർട്ട്‌. എന്നാൽ 24 ന് വാദം നടന്നപ്പോൾ പൊലീസ് റിപ്പോർട്ടിനു വിരുദ്ധമായി ഇനി കസ്റ്റഡിയിൽ വേണ്ടെന്ന് പ്രോസിക്യൂട്ടർ ഗീന കുമാരി പറഞ്ഞു.ഇതേ തുടർന്നാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎംഎംഎൽ തീരുമാനത്തിന് യു ഡി എഫ് സർക്കാർ പച്ചക്കൊടി കാട്ടുമോ ? മോണോ സൈറ്റ് സംസ്കരണത്തിന് സ്വകാര്യ കമ്പനിയെ പങ്കാളിയാക്കുമോ?
തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർ‌ത്താവിന്റെ പീഡനമെന്ന് പരാതി