സെക്കന്‍റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവദമ്പതികൾക്ക് നേരെ ആക്രമണം, ബൈക്കിലെത്തിയ സംഘം ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞു

Published : Jan 27, 2026, 08:26 PM IST
Police Vehicle

Synopsis

ആറ്റിങ്ങൽ ദേശീയപാതയിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ സംഘം ബൈക്കിൽ പിന്തുടർന്ന് ദമ്പതികളെ മർദ്ദിക്കുകയായിരുന്നു

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ സംഘം ബൈക്കിൽ പിന്തുടർന്ന് ദമ്പതികളെ മർദ്ദിക്കുകയായിരുന്നു. സെക്കന്‍റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരെ ആറംഗ സംഘം ബൈക്കില്‍ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി അനീഷിനും, ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്. ആറ്റിങ്ങൽ ദേശീയപാതയിലെ പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.

യുവതിയെ കമന്‍റടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ഭർത്താവ് ചോദ്യം ചെയ്തതോടെ സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ യുവതിയെ ചവിട്ടി. തുടർന്ന് അക്രമികൾ ബൈക്കിന് കുറുകെ നിർത്തി ഇരുവരെയും മർദ്ദിച്ചു. ആക്രമണത്തിന് ശേഷം സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെറും ഒരാഴ്ച, ഹെൽമറ്റില്ലാ യാത്രയ്ക്ക് പിഴയിട്ടത് 2.5 കോടിയിലേറെ, സംസ്ഥാനത്ത് കണ്ടെത്തിയത് 50000ത്തോളം നിയമലംഘനങ്ങൾ, പ്രത്യേക പൊലീസ് ഡ്രൈവ്
നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്പീക്കറും, ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ല