പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമ സംഭവം; പ്രതി അറസ്റ്റിൽ, സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്

Published : Mar 30, 2024, 05:28 PM ISTUpdated : Mar 30, 2024, 05:44 PM IST
പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമ സംഭവം; പ്രതി അറസ്റ്റിൽ, സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്

Synopsis

 ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്നയാളാണ് ഷാജി. കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളിൽ ഒഴിച്ചത്. 

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലെ അതിക്രമ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. കണ്ണൂർ ചാല തന്നട സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്നയാളാണ് ഷാജി. കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളിൽ ഒഴിച്ചത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി