അട്ടപ്പാടി ശിശുമരണം; കരിദിനമാചരിക്കാൻ എൽഡിഎഫ്, കഴിഞ്ഞ 10 മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങൾ

Published : Oct 30, 2026, 08:58 PM IST
attappadi child deaths ldf to observe black day as 10 infants die in 10 months

Synopsis

ശിശുമരണവുമായി ബന്ധപ്പെട്ട് നാളെ അട്ടപ്പാടിയിൽ കരിദിനമാചരിക്കാൻ എൽഡിഎഫ്.

അട്ടപ്പാടി: ശിശുമരണവുമായി ബന്ധപ്പെട്ട് നാളെ അട്ടപ്പാടിയിൽ കരിദിനമാചരിക്കാൻ എൽഡിഎഫ്. പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് കരിദിനം ആചരിക്കുന്നത്. നാളെ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തുമ്പോഴാണ് പ്രതിഷേധം. അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ രാഷ്ട്രീയ വിവാദം മുറുകുകയാണ്. ശിശുമരണങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്ന് വി കെ ശ്രീകണ്ഠൻ എം പി ആരോപിച്ചിരുന്നു. അതേസമയം, എൽഡിഎഫ് ഭരണകാലത്ത് പോഷകാഹാരക്കുറവ് മൂലം ശിശുമരണം ഉണ്ടായിട്ടില്ലെന്ന് മുൻമന്ത്രി എ കെ ബാലൻ അവകാശപ്പെട്ടു.കഴിഞ്ഞ 10 മാസത്തിനിടെ അട്ടപ്പാടിയിൽ 10 കുഞ്ഞുങ്ങൾ മരിച്ചെന്നാണ് കണക്ക്. ഇതിലേറെയും സംഭവിച്ചത് യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമെന്നാണ് സിപിഎമ്മിന്‍റെ ആക്ഷേപം.

യുഡിഎഫ് സർക്കാർ അട്ടപ്പാടിയെ തിരിഞ്ഞു നോക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറച്ചു ദിവസമായി പ്രചാരണം ശക്തമാക്കുകയാണ് ഇടതുപക്ഷം. ശിശുമരണങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് പാലക്കാട്ടെ ചില മുൻമന്ത്രിമാരുടെ ശ്രമമെന്നാണ് വി കെ ശ്രീകണ്ഠൻ എം പിയുടെ വിമർശനം. അതേസമയം, എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് പോഷകാഹാരക്കുറവ് മൂലം ശിശുമരണം ഉണ്ടായിട്ടില്ലെന്നാണ് മുൻമന്ത്രി എ കെ ബാലന്‍റെ പ്രതികരണം. മുഖ്യമന്ത്രി അട്ടപ്പാടി സന്ദർശിക്കാൻ തയ്യാറാകണം. വിദഗ്ധസംഘം വന്ന് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും എ കെ ബാലൻ പറഞ്ഞു.

അതിനിടെ, അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് പഠിക്കാനുള്ള വിദഗ്ധസംഘത്തിന്‍റെ പരിശോധന തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. അട്ടപ്പാടിയിലെ ആരോഗ്യകേന്ദ്രങ്ങളിലും ഊരുകളിലും മെഡിക്കൽ സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ശിശുമരണങ്ങളുടെ കാരണങ്ങളും നിലവിലെ ആരോഗ്യസംവിധാനത്തിന്‍റെ പ്രവർത്തനങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. നാളെ അടപ്പാടിയിൽ എത്തുന ആരോഗ്യമന്ത്രിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സംഘർഷം യുഡിഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; കടുത്ത അതൃപ്തിയിൽ മന്ത്രി, ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകും