സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; കടുത്ത അതൃപ്തിയിൽ മന്ത്രി, ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകും

Published : Oct 30, 2026, 08:18 PM IST
m liju

Synopsis

എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നൽകിയത്. സംഭവത്തിൽ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി.

തിരുവനന്തപുരം: സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയതിൽ കടുത്ത അതൃപ്‌തിയുമായി എക്സൈസ് മന്ത്രി എം. ലിജു. മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർമാർ അനുമതി നൽകിയത്. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നൽകിയത്. സംഭവത്തിൽ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി. എഫ്എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലർ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസ് നൽകിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാര്‍ അനുവദിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ വാഹനാപകട കേസ്; 17 കാരന്‍റെ ജാമ്യത്തെ എതിർത്ത് അപ്പീൽ ഫയൽ ചെയ്ത് ജയബാലകൃഷ്ണന്‍റെ കുടുംബം, പിഴവുകൾ പരിഹരിച്ചു
'കെ. മുരളീധരൻ മാപ്പ് പറയണം'; സർക്കാരിന് പറ്റിയ പാളിച്ചകളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ഇല്ലാത്ത വിവാദം സൃഷ്ടിക്കുന്നുവെന്ന് പിണറായി