അട്ടപ്പാടി ഇരട്ടക്കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‌, കൊലപാതക കാരണം ഇപ്പോഴും അജ്ഞാതം, ഇരുവരും ഒരേ ​ഗ്രാമത്തിലുള്ളവർ

Published : Sep 09, 2026, 11:37 AM ISTUpdated : Sep 09, 2026, 12:04 PM IST
attappadi double murder

Synopsis

പ്രതിയായ പ്രോവത് ദാസും യുവതിയും പശ്ചിമബം​ഗാളിലെ അലിപൂർദ്വാർ എന്ന ​ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പ്രതി തന്നെ സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഇത് തന്റെ ഭാര്യയല്ലെന്നും തന്റെ കുഞ്ഞല്ലെന്നും ഇന്നലെ തന്നെ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ കൂടുതൽല വിവരങ്ങൾ പുറത്ത്. പശ്ചിമബം​ഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ​ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന വിവരമാണ് പുറത്തുവരുന്നത്. അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും ദമ്പതികളെന്ന വ്യാജേനയാണ് തോട്ടത്തിൽ താമസിച്ചത്. ചോദ്യം ചെയ്യലിൽ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പ്രതി ഇതുവരെ പറഞ്ഞിട്ടില്ല. പ്രൊണിത രാജ് എന്ന മുപ്പതുകാരിയായ യുവതിയും അവരുടെ നാല് വയസുള്ള കുഞ്ഞുമാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹഭാ​ഗങ്ങൾ ചാക്കിലാക്കി പുഴയുടെ തീരത്ത് എറിയുകയാണ് ചെയ്തത്.

പ്രതിയായ പ്രോവത് ദാസും യുവതിയും പശ്ചിമബം​ഗാളിലെ അലിപൂർദ്വാർ എന്ന ​ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പ്രതി തന്നെ സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഇത് തന്റെ ഭാര്യയല്ലെന്നും തന്റെ കുഞ്ഞല്ലെന്നും ഇന്നലെ തന്നെ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.

യുവതിക്ക് പശ്ചിമബംഗാളിൽ ഭര്‍ത്താവും കുടുംബവുമുണ്ട്. നാട്ടിലും തോട്ടം തൊഴിലാണ് ഇവര്‍ ചെയ്തുകൊണ്ടിരുന്നത്. പെട്ടന്നൊരു ദിവസം ഭര്‍ത്താവിനോടും കുടുംബത്തോടും ജോലി അന്വേഷിച്ച് മറ്റൊരിടത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാട്ടിൽ നിന്ന് പോയത്. പ്രൊവത് ദാസിനൊപ്പം പോകുകയാണെന്ന് പറഞ്ഞില്ല. നാലുവയസുള്ള കുഞ്ഞുമായിട്ടാണ് യുവതി പോയത്. ഒരു മാസം മുൻപാണ് അട്ടപ്പാടിയിലെത്തുന്നത്. ഇവിടെ തോട്ടം തൊഴിലാളിയായി ദമ്പതികളെപോലെ ജീവിച്ചു വരികയായിരുന്നു. ഭാര്യയും കുഞ്ഞുമാണെന്നാണ് പ്രൊവത് ദാസ് പ്രദേശവാസികളോട് പറഞ്ഞിരുന്നത്.

തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച യുവതിയെയും കുഞ്ഞിനെയും കാണാതാകുന്നത്. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാണാതായ യുവതിയും കുഞ്ഞുമാണ് കൊല്ലപ്പെട്ടതെന്നും കൂടെയുണ്ടായിരുന്ന ഇയാളെ കാണാനില്ലെന്നും വ്യക്തമായി. കൊലപാതകത്തിന് ശേഷം പ്രൊവത് ദാസ് പശ്ചിമബംഗാളിലേക്ക് കടന്നു. ഇയാളുടെ വീട്ടിൽ നിന്നാണ് കേരള പൊലീസ് പ്രൊവത് ദാസിനെ പിടികൂടുന്നത്. പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ മകന് ജാമ്യം; ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി, കർശന നടപടിക്ക് നിർദേശം; മനപ്പൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി
മുഖ്യമന്ത്രിക്ക് അഭിവാദ്യവുമായി പൊന്നാനി എംഎൽഎ; 'കേരളീയ പൊതുസമൂഹത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് മുസ്ലിംലീഗ് ദുർബലപ്പെട്ടാലുള്ള അപകടം പറഞ്ഞത്'