ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

Published : Sep 09, 2026, 11:14 AM IST
couple found dead inside bengaluru home family dispute suspected

Synopsis

ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ് ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം

ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ് ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ കുട്ടികൾ ദാവൻഗെരെയുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസം. സംഭവസമയം രാഘവേന്ദ്രയും ശ്രുതിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കുടുംബവഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളും മറ്റ് വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി പ്രതിസന്ധി; എൽഡിഎഫ് സർക്കാരിനെ പഴിച്ച് മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയത് പ്രശ്നം
പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, കേസെടുത്ത് പൊലീസ്