അട്ടപ്പാടിയിൽ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ വയറിൽ ട്യൂമർ, ശ്വസകോശത്തിലും തകരാർ

Web Desk   | Asianet News
Published : Jul 04, 2020, 03:38 PM ISTUpdated : Jul 04, 2020, 06:40 PM IST
അട്ടപ്പാടിയിൽ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ വയറിൽ ട്യൂമർ, ശ്വസകോശത്തിലും തകരാർ

Synopsis

ആനയുടെ വയറ്റിൽ ട്യൂമർ ഉണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി വ്യക്തമായി. സംഭവത്തിൽ രാസപരിശോധനാ ഫലം വന്നാലേ എന്താണ് ചരിയാനുള്ള കാരണമെന്ന് വ്യക്തമാകൂ

പാലക്കാട്: അട്ടപ്പാടിയിൽ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയായി. ആനയുടെ വായിൽ മുറിവുണ്ടായിരുന്നു. നാക്ക് കീറിപ്പോയ അവസ്ഥയിലായിരുന്നു. ഇത് സ്ഫോടനം കൊണ്ട് ഉണ്ടായതല്ലെന്നാണ് നിഗമനം.

അതേസമയം സ്ഫോടകവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നുണ്ട്. സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചു. ആനയുടെ വയറ്റിൽ ട്യൂമർ ഉണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി വ്യക്തമായി. സംഭവത്തിൽ രാസപരിശോധനാ ഫലം വന്നാലേ എന്താണ് ചരിയാനുള്ള കാരണമെന്ന് വ്യക്തമാകൂ.

ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്പനെ അവശനിലയിൽ ആദ്യം കണ്ടെത്തിയത്. വായിൽ ഗുരുതര പരിക്കേറ്റ് അവശ നിലയിലായിരുന്നതിനാൽ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാൻ കഴിഞ്ഞിരുന്നില്ല. 

വായ പുഴുവരിച്ച നിലയിലായിരുന്ന ആന ആരെയും അടുപ്പിക്കുന്നുമുണ്ടായിരുന്നില്ല. ഏകദേശം അഞ്ച് വയസുള്ള കുട്ടിക്കൊമ്പന് എങ്ങനെയാണ് പരിക്ക് പറ്റിയത് എന്നതിനെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക