
പാലക്കാട്: അട്ടപ്പാടി ശിശുമരണ വിവാദത്തിൽ സർക്കാർ വകുപ്പുകൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാധാകൃഷ്ണൻ. ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഈ പ്രദേശത്ത് റോഡ് നിർമ്മിക്കൽ പ്രയാസമായിരുന്നു. തൂക്കുപാലം നിർമ്മിച്ചു നൽകി. പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, പ്രത്യേകിച്ചും എം എൽ എയെന്നും മന്ത്രി കുറ്റപ്പെടുത്തി.
വകുപ്പുകളുടേത് അല്ലാത്ത പ്രശ്നങ്ങൾക്ക് സർക്കാരിനെ പഴി ചാരുകയാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിച്ചിട്ടില്ല. 162 സാമൂഹ്യ അടുക്കളകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ആദിവാസി ഊരുകളിൽ നിന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ബാക്കി ഉള്ളവ നിർത്തിയത്. ചില ഊരുകളിലേക്ക് ഗതാഗത സൗകര്യം പ്രശ്നം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 100ൽ അധികം ഊരുകളിൽ റോഡ് സൗകര്യം ഇല്ലെന്ന് മന്ത്രി പറഞ്ഞു. മുത്തങ്ങ സമരം ആരും മറന്നിട്ടില്ലെന്നും വംശഹത്യ ആരോപണത്തിൽ മന്ത്രി തിരിച്ചടിച്ചു. അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിച്ചിരുന്നു.
എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. സർക്കാരിന്‍റെ തികഞ്ഞ അനാസ്ഥയാണിത്.സർക്കാർ സംവിധാനങ്ങൾ തകർന്നു. 18 ലും 30 ലേറെ ശിശു മരണങ്ങൾ ഉണ്ടായി.ഒരു മാസത്തിനിടെ നാല് കുട്ടികൾ മരിച്ചു.കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല.കോട്ടത്തറ ആശുപത്രിയിലെ കാന്‍റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്നുരാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നൻ ആയ ഡോ പ്രഭുദാസിനെ മാറ്റി.[പകരം വന്ന ആൾക്ക് പരിചയ കുറവാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മഴ മൂലം റോഡിൽ ചളി നിറഞ്ഞതിനാലാണ്, കുഞ്ഞു മരിച്ചപ്പോൾ വാഹനം കിട്ടാതെ വന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വിശദീകരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നു.ആദിവാസി ഊരിൽ വാഹന സൗകര്യ കുറവ് പരിഹരിക്കാൻ ശ്രമിക്കും.എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്..ഊരുകളിലെ ഗതാഗത പ്രശ്‍നം തീർക്കാൻ പ്രത്യക പാക്കേജ് നടപ്പാക്കും.അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam