
പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസില്‍ പതിനാലാം സാക്ഷിയും കൂറ് മാറി. ആനന്ദനാണ് കോടതിയിൽ മൊഴി മാറ്റിയത്. കേസില്‍ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ആനന്ദന്‍.
കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവുണ്ടായിരുന്നു .പാലക്കാട് ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നൽകുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകാനും തീരുമാനമായിരുന്നു.
Read Also: രമയ്ക്ക് എതിരായ പ്രസംഗം തള്ളി സ്പീക്കർ; വിധി പരാമർശം പിൻവലിച്ച് എം എം മണി
അട്ടപ്പാടി മധുകേസിൽ സാക്ഷികൾ കൂറ് മാറുന്നതിൽ മധുവിന്റെ സഹോദരി പൊട്ടിക്കരഞ്ഞ് സങ്കടം പറഞ്ഞിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ
പണം ആവശ്യപ്പെട്ടെന്നാണ് സരസു പറഞ്ഞത്. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദം ഉണ്ടെന്നും കുടുംബം എസ്പിക്ക് പരാതി നൽകുകയായിരുന്നു.
12ാമത്തെ സാക്ഷി കൂറുമാറിയ സാഹചര്യത്തിലാണ് സ്വന്തം സഹോദരന് നീതി തേടി പോരാടുന്ന സരസു നിസ്സഹായവസ്ഥ പങ്കുവച്ചത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുകയാണ് സാക്ഷികളെന്ന് സരസു പറഞ്ഞിരുന്നു. ഇതിനിടെയാണ്. അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ച് മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകിയത്. മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും സരസു പറഞ്ഞിരുന്നു.
Read Also: 'വാട്സ്ആപ് ചാറ്റില്‍ ഗൂഢാലോചനയില്ല , പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രം': ശബരിനാഥിന്‍റെ ജാമ്യ ഉത്തരവില്‍ കോടതി
മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഡാലോചനക്കേസ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതിയുടെ നിര്‍ണായക നിരീക്ഷണം.വധശ്രമ ഗുഡാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ല.മൂന്ന് പ്രതികളുടെ ഫോൺ പൊലീസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണ്.ചാറ്റിൽ മുഖ്യമന്ത്രിയെ വധിക്കുന്നതിനെ കുറിച്ചുള്ള ആലോചനയില്ല.പ്രതിഷേധിക്കാനുള്ള തീരുമാനം ആണ് ചാറ്റിൽ ഉള്ളത്.ഈ ഫോൺ പരിശോധനയിലും ഗൂഡാലോചന തെളിയിക്കുന പ്രത്യേകിച്ചൊന്നും പൊലിസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.മൊബൈൽ ഹാജരാക്കാൻ പ്രതി തയ്യാറാണ്.പ്രോസിക്യൂഷൻ ഹാജരാക്കിയ വാട്സ് ആപ്പ് ചാറ്റ് സ്ക്രീൻ ഷോട്ടിലും ഗൂഡാലോചന വ്യക്‌തമല്ലെന്നും കോടതി നിരീക്ഷിച്ചു. (കൂടുതല്‍ വായിക്കാം)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam