
തൃശ്ശൂർ: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സംഘത്തിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തിയുടെ മൃതദേഹം കോയമ്പത്തൂരേക്ക് കൊണ്ടുപോകും. മൃതദേഹം തൃശ്ശൂരിൽ സംസ്‌കരിക്കാനുള്ള അപേക്ഷ ജില്ലാ കളക്ടർ അംഗീകരിച്ചില്ല.
നാട്ടിൽ എതിർപ്പുള്ളതിനാൽ കാർത്തിയുടെ മൃതദേഹം തൃശൂരിൽ തന്നെ സംസ്കരിക്കാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ജില്ലാ കളക്ടർ തയ്യാറായില്ല.
അതേസമയം കൊല്ലപ്പെട്ട മറ്റൊരു മാവോയിസ്റ്റ് മണിവാസകത്തിന്‍റെ മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. രേഖകൾ പരിശോധിച്ച ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.
അരവിന്ദിന്റെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത് ചെന്നൈ സ്വദേശി ശ്രീനിവാസന്റേതെന്നാണ് ബന്ധുക്കളുടെ അവകാശവാദം. രമ എന്ന പേരിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കന്യാകുമാരി സ്വദേശി അജിതയുടേതാണെന്നാണ് സംശയം.എന്നാൽ ഇവരുടെ ബന്ധുക്കളാരും എത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam