മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്, അത്രയേറെ അലഞ്ഞു, കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം

Published : Mar 30, 2023, 11:54 AM ISTUpdated : Mar 30, 2023, 12:00 PM IST
മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്, അത്രയേറെ അലഞ്ഞു, കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം

Synopsis

കോടതി കേസ് വിധി പറയാൻ ഏപ്രിൽ നാലിലേക്ക് മാറ്റിയതിൽ വിഷമമില്ല. വിധി പറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. 

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മധു എന്ന ആദിവാസിയുവാവ് കൊല്ലപ്പെട്ട കേസിൽ വിധി പറയുന്നത് കോടതി ഏപ്രിൽ നാലിലേക്ക് മാറ്റി വച്ച പശ്ചാത്തലത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് കുടുംബം. മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മധുവിന് നീതി ലഭിക്കാൻ അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് അധ്വാനിച്ചു, കുറേ അലഞ്ഞു, അതിനുള്ള പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മധുവിന്റെ സഹോദരിയും അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. കോടതി കേസ് വിധി പറയാൻ ഏപ്രിൽ നാലിലേക്ക് മാറ്റിയതിൽ വിഷമമില്ല. വിധി പറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. 

2018 ഫെബ്രുവരി 22നാണ്  മധു  കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം  ആരംഭിച്ചത്.03 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം. ‌‌അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു .ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട  മധുവിൻ്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകളാണ്. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. 

Read More : അട്ടപ്പാടി മധു കൊലക്കേസ് വിധി ഏപ്രില്‍ 4ന്, പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ മധുവിൻ്റെ കുടുംബം

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ