നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പൊലീസിൽ ഏൽപ്പിച്ചു

Published : Mar 05, 2020, 12:36 PM IST
നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പൊലീസിൽ ഏൽപ്പിച്ചു

Synopsis

കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജാസ്മിനെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നു രാവിലെ ഒൻപതരയോടെയാണു സംഭവം. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയിൽ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം,. രാവിലെ സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇന്നു രാവിലെ ഒൻപതരയോടെയാണു സംഭവം. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. 

കുതറിയോടി സമീപത്തെ വീട്ടിൽ കുട്ടി അഭയം തേടിയതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാത്ഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും, സംസ്ഥാന സർക്കാർ അവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നുവെന്ന് മന്ത്രി
മത്സരപ്പരീക്ഷാ പരിശീലനത്തിന് എഐ അധിഷ്ഠിത മുകുളം പോര്‍ട്ടല്‍; മന്ത്രി എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്യും