
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ. വൈലൂര്‍ സ്വദേശി മംഗലാപുരം ഷംനാദ്, പഴകുറ്റി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അഖിൽ കൃഷ്ണനെയാണ് മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പ്രതികൾ പിന്തുടര്‍ന്ന് വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു സംഭവം. അപകകരമായ രീതിയിൽ വാഹനമോടിച്ചതിന് പരാതിക്കാരനോടും മറ്റ് യാത്രക്കാരോടും രണ്ടംഗ സംഘം തട്ടിക്കയറിയിരുന്നു. വഴിമദ്യേ കാറിലിരുന്ന് മദ്യപിച്ച പ്രതികൾ പല വാഹനങ്ങളിലും ഇടിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാത്തന്നൂര്‍ സ്വദേശിയായ അഖിലിന്‍റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവ് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമക്കുറ്റം ചുമത്തിയാണ് പ്രതികളെ വടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. പ്രതികളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam