ഹരിപ്പാട്ടെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്

Published : Apr 16, 2023, 12:41 PM ISTUpdated : Apr 16, 2023, 12:59 PM IST
ഹരിപ്പാട്ടെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്

Synopsis

ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ് കേസ്. സംഭവത്തിൽ കേസെടുക്കാൻ മനുഷ്യാവകാശ കമീഷൻ്റെ  നിര്‍ദ്ദേശമുണ്ടായിരുന്നു. 

ആലപ്പുഴ: ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തിൽ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ് കേസ്. സംഭവത്തിൽ കേസെടുക്കാൻ  മനുഷ്യാവകാശ കമീഷൻ്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. 

2017 ലെ യുഡിഎഫ് ഹര്‍ത്താൽ ദിവസമാണ് കേസിന്നാസ്പദമായ സംഭവം. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്ഐയും മറ്റ് പൊലീസുകാരും കുനിച്ച് നി‍ർത്തി നട്ടെല്ലിനും പുറത്തും മ‍ർദ്ദിക്കുകയുമായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം