
കണ്ണൂര്‍: ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍. തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്‍റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്. ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഇ പി യുമായി വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ പ്രതികരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ. അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പിക്ക് വരാൻ കഴിഞ്ഞില്ല. അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം വി ഗോവിന്ദന്‍റെ യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഇ പി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam