മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് സഹകരണ ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമം; ജീവനക്കാരും കൂട്ടാളിയും അറസ്റ്റിൽ

Published : Sep 23, 2024, 12:30 PM ISTUpdated : Sep 23, 2024, 01:03 PM IST
മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് സഹകരണ ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമം; ജീവനക്കാരും കൂട്ടാളിയും അറസ്റ്റിൽ

Synopsis

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തൊടുപുഴ: തൊടുപുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. ബാങ്കിലെ പ്യൂൺ ദേവജിത്ത്, കൂട്ടാളി സേവി എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് രണ്ടുലക്ഷം രൂപ പിൻവലിക്കാൻ പ്രതികൾ  ശ്രമം നടത്തിയിരുന്നു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബാങ്കിന് പണം നഷ്ടമായിട്ടില്ലെന്നും ദേവജിത്തിനെ സസ്പെൻഡ് ചെയ്തെന്നും ബാങ്ക് ഭരണസമിതി പ്രസിഡണ്ട് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കേസിൽ ഒരാള് കൂടി പിടിയിൽ ആകാനുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

അൻവറിനെതിരെ വിമര്‍ശനവുമായി പികെ ശ്രീമതി; 'ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുത്'

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി