കൊച്ചി കോർപ്പറേഷൻ ഉപരോധം: കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ നാല് പേർക്കെതിരെ വധശ്രമ കേസ്

Published : Mar 16, 2023, 11:47 PM IST
കൊച്ചി കോർപ്പറേഷൻ ഉപരോധം: കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ നാല് പേർക്കെതിരെ വധശ്രമ കേസ്

Synopsis

അന്യായമായി സംഘം ചേരൽ, വഴി തടയൽ, എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപ്പറേഷനിലെക്ക് നടന്ന കോണ്‍ഗ്രസ് മാർച്ചിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്. കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ കോർപ്പറേഷൻ സീനിയർ ക്ലർക്ക് ഒ.വി.ജയരാജിനും കണ്ടാലറിയാവുന്ന മൂന്ന് പേർക്കും എതിരെയാണ് വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. 

അതേ സമയം, കോണ്‍ഗ്രസ് ഉപരോധത്തിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അടക്കം അഞ്ഞൂറ് പേർക്കെതിരെയും കേസെടുത്തു. കോർപ്പറേഷനിലെ ഉപരോധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സെൻട്രൽ പൊലീസും കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം 500 പേർക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേരൽ, വഴി തടയൽ, എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും