റേഷൻ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്, സുപ്രധാന മാറ്റം, മുന്‍ഗണനാ കാര്‍ഡിന് ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം

Published : Jul 16, 2026, 07:07 PM IST
Ration card

Synopsis

പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടിയിരിക്കുന്നു. അർഹരായവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിവിൽ സപ്ലൈസ് വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ജൂലൈ 20 വരെ നീട്ടി.

അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണമെന്നു ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വടക്കഞ്ചേരിയിൽ ബസ് കണ്ടക്ടർക്ക് നേരെ ക്രൂര മർദ്ദനം; നാലംഗ സംഘത്തിനെതിരെ കേസ്
വീട്ടിൽ ആരുമില്ലാത്ത സമയം, കതക് തള്ളിത്തുറന്ന് കയറി, മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ